വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഉപ്പ : നാലരക്ക് എത്തിക്കോട്ടെ എല്ലാരേം കൂട്ടി അഞ്ചുമണിക്കെങ്കിലും ഇവിടുന്നിറങ്ങണ്ടേ… അല്ലേ തൊമ്മീ…

അച്ചായൻ : അതേ അറിനും ആറരക്കും ഇടയിൽ അല്ലേ മുഹൂർത്തം അരമണിക്കൂർ മുൻപെങ്കിലും അവിടെയെത്തണ്ടേ…

മൊഴിദിൻക : അതേ നാലരക്ക് മുൻപ് എത്താൻ പറ…

ആദി അവിടുന്ന് പോയി അല്പം കഴിയുമ്പോയേക്കും പ്രിയയും നൂറയും മുത്തും തിരികെ വന്നു പ്രിയയെ നോക്കുന്ന അച്ഛന്റെ കണ്ണിൽ സന്തോഷം നിറഞ്ഞുനിന്നു

ആളുകൾ ഒതുങ്ങിയതോടെ ഓരോരുത്തരായി ഭക്ഷണം കഴിക്കാൻ പോയിവന്നു ബാക്കിയായ ഞാൻ ഭക്ഷണം കഴിക്കാനായി പോകെ പെണ്ണുങ്ങളും വന്നു

നിങ്ങളൊന്നും ഇതുവരെ കഴിച്ചില്ലേ…

ലെച്ചു : ഒരുമിച്ചു കഴിക്കാമെന്നു കരുതി…

ശെരി കൈ കഴുകി ഇരിക്ക് ഞാൻ ഭക്ഷണം എടുത്തിട്ടുവരാം…

ഏകദേശം എല്ലാരും കഴിച്ചുവെപ്പുകാർ കഴിച്ചോണ്ടിരിക്കുന്നു

പ്ളേറ്റ്‌ ചോറ് എടുക്കുന്ന ട്രേ കഴുകി എടുക്കുമ്പോയേക്കും അഫി അരികിൽ എത്തി ട്രേ അവളുടെ കൈയിൽ കൊടുത്തു ബക്കറ്റിൽ മസാലഎടുക്കുമ്പോയേക്കും ബാക്കിയുള്ളവരും അങ്ങോട്ട് വന്നു മസാലകൾ നിറച്ച രണ്ടു ബക്കറ്റുകൾ അവരുടെ കൈയിൽ കൊടുത്ത് തട്ട് ചോറു വിളമ്പുന്ന സാനിൽ നിറയെ ചോറെടുത്തുകൊണ്ട്

വിളമ്പാൻ ഒരു കോട്ടർ പ്ളേറ്റും കോരിയും എടുത്തോ…

എട്ടുപേർ ക്ക് ഇരിക്കാവുന്ന തരത്തിൽ രണ്ട് ടാബിൽ അടുപ്പിച്ചിട്ടു അഫി അതിലേക്ക് ട്രേ വെച്ചു ലെച്ചു കയ്യിലുണ്ടായിരുന്ന ചോറ് സാൻ ചെരിച്ചു ട്രേയിൽ ഇട്ടു റിയ തന്റെ കയ്യിലുള്ള ബക്കറ്റിലെ മസാല ചോറിനു മുകളിൽ നിരത്തി കൊട്ടി മുത്തും പ്രിയയും എടുത്തുവന്ന ചോറും മസാലയും അടുത്തുള്ള ടേബിളിലേക്ക് വെക്കേ നൂറ കയ്യിലുള്ള വെള്ളം ഞാൻ നീട്ടിയ ഗ്ലാസുകളിലേക്ക് ഒഴിച്ചു ഓരോ ചെയറുകൾക്ക് മുന്നിലും വെള്ളം നിറച്ച ഗ്ലാസ് വെച്ചു അഫി ചെന്ന് അച്ചാറും സലാടും ഓരോ ബകറ്റുകളിൽ എടുത്തുവന്നു എല്ലാരും സീറ്റിലേക്കിരുന്നു

Leave a Reply

Your email address will not be published. Required fields are marked *