കയറ്റിയൊന്നുമില്ല… അല്പം അതികം വെള്ളം പോയെന്നാണ് തോന്നുന്നേ… നീയൊന്ന് വീട്ടിലേക്ക് വരുമോ…
ഇപ്പൊ വരാം…
ഫോൺ വെച്ച് അവളുടെ ഡ്രെസ്സുകൾ എടുത്തവളുടെ മുറിയിൽ ചെന്നു അവളെ പിടിച്ചുയർത്തി നൈറ്റി ഇട്ടു കൊടുക്കേ അവളിൽ ചെറിയൊരു ഞരക്കം മാത്രം കേട്ടു എ സി ഓൺ ചെയ്തവളെ പുതപ്പിച്ചുകൊടുത്തു വീട്ടിൽ വന്ന് രണ്ടുമുറിയിലെയും ബെഡ് ഷീറ്റ് മാറ്റിവിരിച്ചു ഹാളിൽ ഊദ് കത്തിച്ചു രണ്ട്ബെഡ് റൂമുകളുടെയും വാതിൽ തുറന്നിട്ടു അടുക്കള വാതിലും മുൻവാതിലും അടച്ചു സെലിനെ കാത്തു നിൽക്കെ അവളുടെ വണ്ടി അകത്തേക്ക് വന്നു
വണ്ടിയിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എടുത്തുകൊണ്ടു പുറത്തേക്കിറങ്ങിയവൾ എന്നെ നോക്കി
എവിടെയാ…
പുറകിൽ…
അവളെ കൂട്ടി ഫൗസിയുടെ വീട്ടിലേക്ക് നടക്കെ
ഇവിടരുമില്ലേ…
ഇല്ല എല്ലാരും ബിച്ചൂന്റെ വീട്ടിൽ പോയിരിക്കുകയാ…
ഭാഗ്യം…
അവളെ പരിശോധിച്ചശേഷം കൊണ്ടുവന്ന കവറിൽ നിന്നും ഗ്ളൂക്കോസ് ബോട്ടിൽ എടുത്ത് പൈപ്പ് കണക്റ്റ് ചെയ്തു എയർ കളഞ്ഞ് ബോട്ടിൽ എന്റെ കൈയിൽ തന്നു
ഇതൊന്ന് ഇങ്ങനെ പിടിച്ചേ…
നീഡിൽ കൈയിൽ കുത്തി പ്ലാസ്റ്റർ ഒട്ടിച്ചു ഗ്ളൂക്കോസ് തുറന്നു ബോട്ടിൽ കൈയിൽ നിന്ന് വാങ്ങി ഉയർത്തിത്തനെ പിടിച്ചുകൊണ്ട്
ഇതിങ്ങനെ നിർത്താൻ എന്തെങ്കിലും വേണം…
പുറത്ത് ചെന്നു ചുറ്റും തിരഞ്ഞു വീടുപണി നടക്കുന്നിടത്തുചെന്നു അല്പം നീളമുള്ള ടെൻ എം എം കമ്പിയും കെട്ട് കമ്പിയും എടുത്ത് വളച്ചുകൊണ്ട് തിരികെ മുറിയിൽ എത്തുമ്പോഴേക്കും അറ്റം കൊളുത്തുപോലെ വളച്ചു അതിനെ കട്ടിലിന്റെ കാലിൽ കെട്ടിനിർത്തി