വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഈ ഇരുട്ടിൽ കണ്ണുകൂടെ അടക്കണോ…

അടക്കണം…

അവൾ കണ്ണടച്ചതും അരയിലെ ജ്വൽ ബോക്സിൽ നിന്നും ലോക്കറ്റിൽ ചുവന്ന മാണിക്യം പതിപ്പിച്ച മാല അവളുടെ കഴുത്തിലിട്ടു

ഇനി കണ്ണ് തുറന്നോ…

അവളെനെ നോക്കി

ഇതെന്താ മാലയൊക്കെ…

അതിലെ കല്ല് അതൊരു മാണിക്യമാണ് പ്രൈസ് ലെസ്സ്… കൗമാരം മുതൽ ഒരു പുരുഷനെ മനസിൽ ചുമക്കുന്ന നാഖ മിഴിയുള്ള ആയില്ല്യം നാളിൽ ജനിച്ച പെണ്ണിന് മാത്രം ധരിക്കാൻ പറ്റുന്നത്… മറ്റാരുടെയോ കൈയിലും ആ കല്ല് നിലനിൽക്കില്ല മറ്റാരെങ്കിലും അത് കൈവശപ്പെടുത്തിയാൽ അവർക്ക് സർപ്പദോഷമുണ്ടാവും…

അവൾ ഫോൺ ലൈറ്റ് കൂടെ അടിച്ചു ലോക്കറ്റിലേക്ക് നോക്കി

മജ്നൂ…

അവളെ ചേർത്തുപിടിച്ചു ചെവിയിൽ സ്വകാര്യമായി അറബിയിൽ

എനിക്കറിയാം നിന്റെ പേടി ഒന്നും പറയണ്ട മറ്റാരും അറിയണ്ട… ഒറ്റക്കാക്കില്ല…

മ്മ്… (മൂളിക്കൊണ്ട് അവളെനെ ഇറുക്കെ പിടിച്ചു)

ലെച്ചുവിനെ ചേർത്തുപിടിച്ചൊരുമ്മ കൊടുത്ത് അവരെ പറഞ്ഞുവിട്ടു പിറകെ ചെന്നു

ചന്ദ്രേട്ടനെ വിളിച്ചൽപ്പം മാറിനിന്നു

എന്താടാ…

അല്ല കല്യാണമായൊണ്ട് ഇപ്പൊ ഒന്ന രണ്ടാഴ്ചയായി വീട്ടിൽ പണിയൊന്നുമില്ലല്ലോ… പുറത്ത് പണിയുണ്ടോ…

ഞങ്ങളിപ്പോ പുറത്ത് പണിക്ക് പോവാറില്ലടാ… എന്തേ…

പൈസക്ക് എന്തേലും ആവശ്യമുണ്ടെൽ ഉപ്പാനോട് ചോദിക്കാൻ മടിക്കണ്ട… നമ്മളൊരുമിച്ചു കുറേ പണിക്ക് പോയതല്ലേ പണി ഇല്ലെങ്കിലുള്ള അവസ്ഥ എനിക്കറിയാം… ഉപ്പാനോട് ചോദിക്കാൻ മടിയുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി…

ഇപ്പൊ ഒന്നും വേണ്ടെടാ… കൂലിയൊക്കെ അഹമ്മദ്ക്ക തന്നിട്ടുണ്ട് പോരാതെ ഡ്രെസ്സെടുക്കാൻ ആൾക്ക് രണ്ടായിരം വെച്ചും തന്നു… ഇന്ന് ലക്ഷ്മി ഞങ്ങൾക്കെല്ലാം ഡ്രെസ്സും തന്നു…

Leave a Reply

Your email address will not be published. Required fields are marked *