വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

എങ്കി നിങ്ങളും വാടാ… ഞാൻ പറഞ്ഞില്ലേ കല്യാണതിനേക്ക് വരാൻ…

നോക്കട്ടെ നടക്കുമോ എന്നറിയില്ല… ഉപ്പ ഒരു കൺസ്ട്രക്ഷൻ എന്നെ ഏല്പിച്ചിരിക്കുകയാ…

നോക്ക് വന്നാൽ സന്തോഷം…

കുറച്ചു സമയം കൂടെ സംസാരിച്ച് ഫോൺ വെച്ചു

ടാക്സി പിടിച്ചു നാട്ടിലേക്ക് തിരിച്ചു ബാബ താമസിക്കുന്ന വീട്ടിൽ എത്തി ടാക്സികാരനെ പറഞ്ഞുവിട്ടു ബാബയെയും മാമയേയുമെല്ലാംകണ്ട് സംസാരിച്ച് റംഷാതിനൊപ്പം വീട്ടിലേക്ക് തിരിച്ചു

എങ്ങനെ ഉണ്ട് നിന്റെ പുതിയ ഖഫീൽ…

നല്ലതാ ഇക്കാ… ചൊറിയലും അങ്ങനെ ഉള്ള ഒരു പ്രശ്നവും ഇല്ല…

ഹാപ്പി അല്ലേ…

പറയാനുണ്ടോ…

അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്…

ഇല്ലിക്കാ…

നിന്റെ മോൾ എന്ത് പറയുന്നു…

മോളും വൈഫും ഉപ്പയും ഉമ്മയും എല്ലാം ഹാപ്പിയാണ്…സയിദ് ഇവിടെയെല്ലാം നിങ്ങള് പാരവെച്ചവന്റെ പണി കളഞ്ഞെന്നു പറഞ്ഞു നടപ്പുണ്ടായിരുന്നു… അപ്പൊ ഞാൻ വീട്ടിലും എന്നോട് പറയുന്നവരോടും നടന്ന സംഭവം എല്ലാം പറഞ്ഞു… പക്ഷേ നിങ്ങളാ ജോബ് വേക്കൻസിയുടെ കാര്യം അറിയിക്കുംവരെ അത് തന്നെയായിരുന്നു നാട്ടിൽ സംസാരം…

മ്മ്… അതൊന്നും പ്രശ്നമല്ലടോ…

വീട്ടിലെത്തി എന്നെ ഇറക്കി അവൻപോയി ഭാഗുമായി അകത്തേക്ക് കയറുവാൻ തുടങ്ങേ അങ്ങോട്ട് വന്ന ഫൗസിയയോട് ചിരിയോടെ

എന്താ വിശേഷം…

സുഖം… എല്ലാരും ബിച്ചുവിന്റെ വീട്ടിൽ പോയിരിക്കുകയാ…

മ്മ്… നിങ്ങളെന്തെ പോവാഞ്ഞേ…

പണിക്കാരുള്ളതല്ലേ… പിന്നെ ഇവിടുള്ള ജീവികൾക്കൊക്കെ തിന്നാനും കുടിക്കാനും കൊടുക്കണ്ടേ…

അതിനവക്ക് കുടിക്കാൻ വെള്ളം ഓട്ടോമാറ്റിക് അല്ലേ… കോഴിക്കും പ്രാവിനുമൊക്കെ തിന്നാൻ ആഴ്ചയിൽ ഒരിക്കൽ പാത്രം നിറച്ചുകൊടുത്താലും പോരേ…

Leave a Reply

Your email address will not be published. Required fields are marked *