വീട്ടിൽ ചെന്നു കാത്തു നിൽക്കെ അവരെത്തിയത് കണ്ട് ലെച്ചു നിലവിളക്കു കത്തിച്ചു ഞാനും പെണ്ണുങ്ങളും മുറ്റത്തേക്കിറങ്ങെ ലെച്ചു നിലവിളക്കുമായി വീടിന്റെ പടി(സ്റ്റെപ്പിൽ നിന്നു)
അമയയുടെ കൂടെവന്ന വീട്ടുകാരെ സ്വീകരിച്ചു വരവേൽക്കെ ലെച്ചു കൈയിലെ വിളക്ക് അമയയുടെ കൈയിലേക്ക് കൊടുത്തു ആരതി ഉഴിഞ്ഞു
ലെച്ചു : വലതുകാൽ വെച്ചു കയറിക്കോ…
അവൾ അകത്തേക്ക് കയറി ആളുകളെ ഒക്കെ ഇരുത്തി ചെക്കന്മാർ വന്നവർക്ക് ജ്യൂസ് കൊണ്ടുകൊടുത്തു
എല്ലാരിലും നിറഞ്ഞ സന്തോഷം തന്നെ വന്നവരോട് സംസാരിച്ചുകൊണ്ട് ചുറ്റിതിരിയെ ഇടക്ക് വെപ്പ് പുരയിൽ ചെന്ന് നോക്കാനും മറന്നില്ല
എല്ലാവരെയും ഭക്ഷണം കഴിക്കാൻ ഇരുത്തി ടേബിളിന് മുകളിൽ പേപ്പറുകൾ വിരിച്ചപിറകെ നാക്കില(വാഴയിലയുടെ അറ്റത്തെ പീസ്)യിട്ടു സ്റ്റീൽ ഗ്ലാസ് വെച്ചു കരിങ്ങാലി ഇട്ടു തിളപ്പിച്ച ചൂട് വെള്ളം മേശകളിൽവെച്ച പിറകെ ഓരോ വിഭവങ്ങളായി ഇലകളിൽ നിരന്നു നാല് പേപ്പർ കപ്പുകളിലായി നാലുതരം പായസങ്ങളും വിളമ്പി
ഭക്ഷണം കഴിപ്പ് കഴിഞ്ഞു ആളുകൾ പിരിഞ്ഞു എല്ലാവരോടും സംസാരിച്ചുനിൽക്കേ ഉമ്മച്ചി അടുത്ത്‌വന്നു
ഷെബീ എനിക്കൊന്നു വീട്ടിൽ പോണം…
ഹാ… ഞാൻ ഇപ്പൊ വരാം…
ഉപ്പാനോട് പറഞ്ഞ് ഉമ്മച്ചിയേയും കൂട്ടി ഇറങ്ങി ബൈക്ക് എടുത്തു പിറകിലായി കയറിയ ഉമ്മച്ചി വയറിൽ ചുറ്റിപ്പിടിച്ചിരുന്നു
ഗേറ്റിന് മുന്നിൽ വണ്ടി നിർത്തിയതും ഉമ്മച്ചി ചെന്ന് ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറിയതും ഗേറ്റ് പൂട്ടി ഉമ്മച്ചി വണ്ടിയിൽ വന്നു കയറി വയറിൽ ചുറ്റി കെട്ടിപിടിച്ചിരുന്നു