ആ ചുവന്ന ചുണ്ടുകളിൽ അയാൾ അവസാനമായി ഒരു ചുടുചുംബനം നൽകി.
ആ ചുംബനത്തിന് വിടവാങ്ങലിന്റെ കയ്പും വീണ്ടും കാണാനുള്ള ആഗ്രഹത്തിന്റെ മധുരവുമുണ്ടായിരുന്നു.
അയാൾ പിന്നിലേക്ക് മാറി ആ ബ്ലൗസിന്റെ പിൻവശത്തെ തോളുകളിൽ ഇരുവശത്തുമായി അഴിഞ്ഞു വീണുനിന്ന നാട അവൾക്ക് കെട്ടികൊടുത്തു..
അരുകിലിരുന്ന കവറുകളിലേക്ക് നോക്കി നതാഷ ചോദിച്ചു:
“ഈ ഡ്രസ്സുകളൊക്കെ… എന്താ വേണ്ടത് സാം?”
സാം അവൾക്കായി വാങ്ങി വെച്ചിരുന്ന ആ മോഡേൺ വസ്ത്രങ്ങളായിരുന്നു അത്. സാം ഒന്ന് ചിരിച്ചു.
സാം: “അത് നിനക്കുള്ളതല്ലേ നതാഷാ… നീ ഇത് ഇടില്ല എന്നെനിക്കറിയാം.
എന്നാലും ഞാൻ ആവശ്യപ്പെടുമ്പോൾ മാത്രം നീ ഇത് ധരിച്ചാൽ മതി. എന്താ, എനിക്ക് വേണ്ടി ഇത്രയും ചെയ്തൂടെ?”
നതാഷ ആ കവറിലേക്ക് ഒന്നുകൂടി നോക്കി ചിരിച്ച്…
‘ഹ്മ്മ്’
എന്ന് മൂളി.
ആ വസ്ത്രങ്ങൾ തന്റെ ഉള്ളിലെ മറ്റൊരു നതാഷയെ പുറത്തെടുക്കുമെന്ന് അവൾക്കറിയാമായിരുന്നു.
സാം: “അപ്പോൾ ഇറങ്ങാം അല്ലേ?”
മനസ്സില്ലാ മനസ്സോടെ അവൾ തലയാട്ടി.
സാം വീട് പൂട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
രാത്രിയുടെ തണുപ്പിൽ ബൈക്കിന്റെ പിന്നിൽ ചെരിഞ്ഞു ഇരുന്ന് അവൾ സാമിനെ മുറുക്കെ ചേർത്ത് പിടിച്ചു..
തന്റെ വീട്ടിൽ മാത്യു ഒരു ഭ്രാന്തനെപ്പോലെ നോക്കിയിരിക്കുന്നുണ്ടെന്നോ, തന്നെ ഒരു വലിയ വിപത്ത് അവിടെ കാത്തിരിക്കുന്നുണ്ടെന്നോ അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.