സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

തന്റെ അന്വേഷണ പരീക്ഷണത്തിന്റെ ആദ്യഘട്ടം എന്ന രീതിയിൽ അയാൾ ഫോണിലെ ഗൂഗിൾ ജെമിനി ഓപ്പൺ ചെയ്തു.

 

ലില്ലി അയച്ച സാമിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, അതിൽ നിന്നും നീളമുള്ള മുടി വെട്ടി മാറ്റി, താടിയും മീശയും ഇല്ലാത്ത ഒരു പതിനഞ്ചു കൊല്ലം മുന്നേയുള്ള ‘ക്ലീൻ ഷേവ്’ രൂപം നിർമ്മിക്കാൻ അയാൾ ജെമിനിയിൽ നിർദ്ദേശം നൽകി.

 

അത് എത്രത്തോളം ശരിയാകുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും അയാൾ ജമിനി എഡിറ്റ്‌ ചെയ്ത ഫോട്ടോയ്ക്ക് വേണ്ടി അക്ഷമയോടെ കാത്തിരുന്നു.

 

നിമിഷങ്ങൾക്കുള്ളിൽ സ്ക്രീനിൽ സാമിന്റെ ആ വർഷങ്ങൾക്ക് മുന്നേ ഉള്ള രൂപം തെളിഞ്ഞു.

 

ക്ലീൻ ഷേവ് ചെയ്ത്, മുടി ഫോർമൽ രീതിയിൽ വെട്ടിയ സാമിന്റെ രൂപം പതിനഞ്ചു കൊല്ലം മുന്നേയുള്ള ഒരു ഹെൻറി കാവിലിനെപ്പോലെ ആ സ്ക്രീനിൽ നിറഞ്ഞുനിന്നു.

 

​അതുകണ്ടതും മാത്യു ഒന്ന് ഞെട്ടി. അയാളുടെ കൈകൾ വിറച്ചു.

 

മാത്യു: “ഇയാൾ… ഇയാളെ ഞാൻ കണ്ടിട്ടുണ്ട്! ഉറപ്പാണ്! പക്ഷേ എവിടെ…?!!”

 

​അയാളുടെ മനസ്സ് തന്റെ മുൻ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.

ഒരു സർജ്ജൻ എന്ന നിലയിൽ ഒരുപാട് ആളുകൾ…. അതിൽ രോഗികൾ.. അവരുടെ കുടുംബക്കാർ.. അവരുടെ സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേര് കൺമുന്നിലൂടെ കയറി ഇറങ്ങിപ്പോകുന്നതല്ലേ തന്റെ ജീവിതം.

 

അതിൽ ഇങ്ങനെ ഒരാളെ ഓർത്തെടുക്കാൻ കാരണം…!!

 

താൻ ഇതുവരെ മറ്റുള്ളവർക്ക് വേണ്ടി നല്ലതേ ചെയ്തിട്ടുള്ളു.

 

ഇങ്ങനെ ഉള്ള തന്റെ ജീവിതത്തിലേക്ക് ഒരാൾ പ്രതികാരം എന്നപോലെ കടന്നുവന്നു നതാഷയെ വശികരിക്കാൻ…. എന്തായിരിക്കും കാരണം..!!

Leave a Reply

Your email address will not be published. Required fields are marked *