സാം: “അതൊന്നും പറയേണ്ട സമയമല്ല നതാഷാ ഇത്…
ചില കാര്യങ്ങൾ ഇരുട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്.
സമയം വരുമ്പോൾ എല്ലാം ഞാൻ വിശദീകരിക്കാം. ഇപ്പോൾ നീ ഈ യാത്ര ആസ്വദിക്കൂ.”
അവൻ ആക്സിലറേറ്റർ ആഞ്ഞു തിരിച്ചു.
ബൈക്കിന്റെ വേഗത പെട്ടെന്ന് വർദ്ധിച്ചു.
സാമിന്റെ മറുപടിയിൽ ഒരു നിഗൂഢത ഒളിഞ്ഞു കിടപ്പുണ്ടെന്ന് നതാഷയ്ക്ക് മനസ്സിലായി.
അവൻ ആരാണ്?!!
അവന്റെ ലക്ഷ്യമെന്താണ്?!!
ആ ഒരു ചോദ്യചിഹ്നം അവളുടെ മനസ്സിൽ ബാക്കിയായെങ്കിലും, ആ പൗരുഷത്തിന്റെ ഗന്ധവും സാമീപ്യവും അവൾക്ക് നൽകുന്ന സുരക്ഷിതബോധം വലുതായിരുന്നു.
രാത്രിയുടെ യാമങ്ങളിൽ ബൈക്ക് കൂടുതൽ വേഗതയിൽ നഗരം ലക്ഷ്യമാക്കി പാഞ്ഞു.
നതാഷ തന്റെ കണ്ണുകൾ ഇറുക്കി അടച്ച്, ആ വേഗതയിൽ അയാളോടൊപ്പം അലിഞ്ഞു ചേർന്നു.
തന്റെ ഭർത്താവ് വീട്ടിൽ ഒരു ഭ്രാന്തനെപ്പോലെ കാത്തിരിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം അവൾ അപ്പോഴും മറന്നുപോയിരുന്നു.
അതേസമയം നഗരത്തിലെ വീട്ടിൽ മാത്യുവിന്റെ ഉള്ളിലെ ദേഷ്യം ഇപ്പോൾ ഒരു കറുത്ത പുകയായി ആ മുറിയിലാകെ പടർന്നിരിക്കുകയാണ്.
കഴിച്ച മരുന്നിന്റെ കാഠിന്യം അയാളുടെ തലച്ചോറിനെ മരവിപ്പിച്ചിരിക്കുന്നു.
സോഫയിൽ ആഞ്ഞു ചാരിയിരുന്ന് അയാൾ ഇരുട്ടിലേക്ക് നോക്കി പല്ല് കടിച്ചുകൊണ്ട് സ്വയം സംസാരിച്ചു തുടങ്ങി.
അയാളുടെ ചിന്തകൾ നതാഷയുടെ വളർച്ചയിലേക്കും അതിൽ തനിക്കുള്ള പങ്കിലേക്കും തിരിഞ്ഞു.
മാത്യു: (ക്രൂരമായ പരിഹാസത്തോടെ) “നതാഷാ… നീ നിന്നെത്തന്നെ മറന്നുപോയോ?