അനീസും ഹിബയും അഫിയുമായി രാവിലെ തന്നെ സൺ സെറ്റ് ഹോട്ടലിൽ എത്തിയിരുന്നു. അനീസ് മോളുടെ രെജിസ്ട്രേഷൻ എല്ലാം പൂർത്തിയാക്കി. അപ്പോൾ ഹിബയും അഫിയും കാറിൽ ഇരുന്നു അകത്തു പോയി ജഡ്ജസിനു പാടി കേൾപ്പിക്കാൻ ഉള്ള പാട്ടുകൾ റിഹേഴ്സൽ ചെയുക ആയിരുന്നു.
അനീസ് അഫിയുടെ പേര് രജിസ്റ്റർ ചെയ്തപ്പോൾ കിട്ടിയ ടോക്കൺ നമ്പർ 45 ആയിരുന്നു. അനീസ് കാര്യങ്ങൾ തിരക്കിയപ്പോൾ എന്തായാലും അഫിയെ വിളിക്കാൻ ഉച്ച ആകും എന്ന് മനസിലായി. ചാനലുകാർ പറഞ്ഞ പോലെ പത്തു മണിക്ക് തന്നെ ഓഡിഷൻ ആരംഭിച്ചു അവിടെ രജിസ്റ്റർ ചെയ്ത എല്ലാവരെയും ഹോട്ടലിലിന് ഉള്ളിൽ ഉള്ള വെയ്റ്റിംഗ് ഏരിയയിലെക്കു വിളിച്ചു ഇരുത്തി.
ഓരോരോ കുട്ടികളായി ഉള്ളിലേക്ക് പോയി കൊണ്ടിരിക്കുന്നു. ഓഡിഷൻ കഴിഞ്ഞു ഇറങ്ങുന്നവരുടെ മുഖത്തു സന്തോഷവും അതു പോലെ സെലക്ട് ആകാത്തവരുടെ മുഖത്തു ഉള്ള നിരാശയും ആ വെയ്റ്റിംഗ് റൂമിൽ ഇരുന്നു ഹിബ കാണുന്നുണ്ട് അതു കണ്ടപ്പോൾ ഹിബയ്ക്ക് ആകെ ഒരു ടെൻഷൻ ആയി.
അഫി നന്നായി പാടും എന്ന് ഹിബയ്ക്ക് അറിയാം പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം. അങ്ങനെ സമയം ഇഴഞ്ഞു നീങ്ങി ഉച്ച ആയപ്പോൾ അഫിയുടെ നമ്പർ ആയ 45 വിളിച്ചു.
അനീസിനെയും ഹിബയെയും അഫിയുയെയും ചാനലിന്റെ ഒരു സ്റ്റാഫ് വന്നു അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. അകത്തു എത്തിയ അനീസിനോടും ഹിബയോടും ഒരു മുറിയിൽ ഇരിക്കാൻ പറഞ്ഞു അതിനു അടുത്ത് ഉള്ള മുറിയിലേക്ക് അഫിയെ മാത്രം വിളിച്ചു കൊണ്ട് പോയി.
അഫി അകത്തു കയറിയപ്പോൾ മുതൽ ഹിബയുടെ ചങ്കു പട പട ഇടിക്കുവാൻ തുടങ്ങി. ഹിബയുടെ മനസ്സിൽ അഫി സെലക്ട് സെലക്ട് ആകണേ എന്ന ഒരു പ്രാത്ഥന മാത്രമായിരുന്നു.