ആൻഡ്രൂസ അച്ചായന്റെ ആ വാക്കുകൾ അനീസിന്റ് ചങ്കിൽ ആണ് കൊണ്ടത് അവനു ദേഷ്യം സഹിക്കാൻ പറ്റാതായി. അനീസ് ആൻഡ്രൂസ് അച്ചായൻ അതു പറഞ്ഞു മുഴുവപ്പിക്കും മുൻപ് ആൻഡ്രൂസ് അച്ചായന്റെ നെഞ്ചിൽ ഒരു തള്ളു തള്ളി താഴെ ഇട്ടു. അനീസിന്റെ പെട്ടന്നു ഉള്ള പ്രവർത്തിയിൽ ആൻഡ്രൂസിന് പ്രതികരിക്കാൻ ഉള്ള സമയം കിട്ടിയില്ല.
ആൻഡ്രൂസ അച്ചായൻ താഴെ വീണപ്പോൾ അനീസ് ചാടി അച്ചായന്റെ നെഞ്ചത്ത് ഇരുന്നു എന്നിട്ടു തുരു തുര ഇടിച്ചു പിന്നെ മുറ്റത്തു നിന്നും കുറച്ചു മണ്ണ് വരി ആൻഡ്രൂസിന്റെ കണ്ണിൽ ഇട്ടു.
ആൻഡ്രൂസ അച്ചായൻ കണ്ണു കാണൻ വയ്യാതെ കണ്ണു തിരുമി നിന്നപ്പോൾ അനീസ് നേരെ വീടിന്റെ മുൻ വാതിലിലേക്ക് ഓടി പോയി. അനീസ് അവന്റെ കൈയിൽ ഉള്ള സ്പെയർ കീ കൊണ്ട് വാതിൽ തുറന്നു. അനീസ് വീടിനു അകത്തു കയറി നേരെ ഓടിയത് മുകളിലെ നിലയിലെ അവരുടെ ബെഡ് റൂമിലെക്ക് ആയിരുന്നു. അനീസ് മുകളിലെ ബെഡ്‌റൂം തള്ളി തുറന്നു അകത്തു നോക്കിയപ്പോൾ അവിടെ നടക്കുന്നത് ഒന്നും അറിയാതെ അനീസിന്റ് എട്ടു വയസു കരി മകൾ അഫി ആ കിടക്കയിൽ കിടന്നു ഉറങ്ങുന്നതു അവൻ കണ്ടു. അനീസ് ആ മുറിയുടെ ചുറ്റിനും ഒന്ന് കണ്ണു ഓടിച്ചു ആ മുറിയിൽ ആരും ഇല്ലന്ന് ഉറപ്പു വരുത്തി.
ഇനി ആ വീട്ടിലുള്ള ഒരേ ഒരു ബെഡ്റൂo ഉള്ളത് താഴെ നിലയിലാണന്നു അറിയാവുന്ന അനീസ് നേരെ താഴേക്കു ഓടി. അനീസ് ആ മുറിക്കു മുന്നിൽ ചെന്നു ആദ്യം ആ ബെഡ്‌റൂമിന്റെ വാതിൽ തുറക്കാൻ നോക്കി അപ്പോൾ അതു അകത്തു നിന്നും ലോക്ക് ആണ്. വർമ്മ സാർ ആ മുറിയിൽ ഉണ്ടന്ന് മനസ്സിലാക്കിയ അനീസ് ആ മുറിയുടെ വാതിലിൽ കൈ കൊണ്ട് ശക്തിയായി മൂന്ന് നാലു അടി അടിച്ചു.