അവസാനമായി, ഞാൻ എന്റെ സർവ്വശക്തിയും സംഭരിച്ച്, വായുവിലൊന്ന് ചാടി അവന്റെ നെറ്റിയിലേക്ക് ഒരു റൈറ്റ് ഹുക്ക്…
ആ അടിയിൽ അവന്റെ സകല കണ്ട്രോളും പോയി.
ഒരു വലിയ മരം വെട്ടിയിട്ടതുപോലെ അവൻ മലർന്നു അടിച്ചു തറയിലേക്ക് വീണു. റിങ്ങ് മുഴുവൻ ഒന്ന് കുലുങ്ങി.
ഹാളിൽ പിൻ ഡ്രോപ്പ് സൈലൻസ്.
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തലകറങ്ങി വീണ്ടും കിടന്നുപോയി.
ഞാൻ കിതപ്പ് പോലുമില്ലാതെ, ഗ്ലൗസ് രണ്ടും കൂട്ടിയിടിച്ച് റിങ്ങിന്റെ നടുവിൽ നിന്നു. വിയർപ്പിൽ കുളിച്ചു നിൽക്കുന്ന എന്റെ ശരീരം തിളങ്ങുന്നുണ്ടായിരുന്നു.
ഞാൻ തലയുയർത്തി നോക്കി.
നിധിയുടെയും ആമിയുടെയും കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അവർ എന്നെ നോക്കുന്നത് ഒരു ആരാധനയോടെയായിരുന്നു. എന്റെ പെണ്ണുങ്ങൾക്ക് അവരുടെ നായകനെ തിരിച്ചുകിട്ടിയ സന്തോഷം.
പിന്നെ ഞാൻ നോക്കിയത് ആ ആദ്യം കണ്ട സുന്ദരിയേയും പിന്നെയാ രാക്ഷസിയെയുമാണ്..
സുന്ദരിയുടെ മുഖത്തേ ചിരി
ആകർഷനീയമായിരുന്നു
രാക്ഷയിയാണെങ്കിൽ ഇപ്പോൾ ചിരിക്കുന്നില്ല. പകരം, അവളുടെ കണ്ണുകളിൽ കത്തിയെരിയുന്ന ദേഷ്യം അതെന്നോടാണോ അതോ നിലത്ത് വീണുകിടക്കുന്നവനോടാണോ എന്ന് മാത്രം അറിഞ്ഞാൽ മതി…
“ഗുഡ്…”
അവൾ ആ ഒറ്റവാക്കിൽ എന്റെ ജയം ശൂന്യമാക്കി…
വല്ലാത്ത ജന്മം തന്നേ. ചിലപ്പോൾ അവളുടെ പവർ വച്ച് നോക്കുമ്പോൾ അവൾക്കിതൊരു വലിയ കാര്യമായി തോന്നിയില്ലായിരിക്കാം..
അപ്പോഴേക്കും ആ രാക്ഷസിയുടെ കണ്ണുകൾ ആമിയിലേക്ക് നീണ്ടു.