ഫൈറ്റ് തുടങ്ങാൻ പോവുകയാണ്….
ഹാളിലാകെ പരന്ന ആ തണുത്ത കാറ്റ് ഒരു നിമിഷം കൊണ്ട് നിശ്ചലമായി.
ഹാളിലാകെ വീശിയടിച്ച ആ തണുത്ത കാറ്റ് പെട്ടെന്ന് നിലച്ചു. ഒരു ഉണങ്ങിയ ഇല താഴെ വീണാൽ കേൾക്കാവുന്നത്ര ഭീകരമായ നിശബ്ദത അവിടെ തളംകെട്ടി നിന്നു.
നിഹാരയുടെ ചുണ്ടിലെ പുച്ഛം കലർന്ന ചിരി മാഞ്ഞിരുന്നില്ല. അവൾ വാൾ വായുവിൽ ഒന്ന് കറക്കി, ഒരു വന്യമൃഗത്തെപ്പോലെ കുനിഞ്ഞു നിന്നു. അടുത്ത നിമിഷം, കണ്ണ് ചിമ്മുന്ന വേഗതയിൽ അവൾ കുതിച്ചു ചാടി.
അവളുടെ അലർച്ചയ്ക്കൊപ്പം, വെള്ളിനിറത്തിലുള്ള വാൾ വായുവിനെ കീറിമുറിച്ചുകൊണ്ട് ആമിയുടെ കഴുത്ത് ലക്ഷ്യമാക്കി പാഞ്ഞു.
ഒരു നിമിഷം ജീവൻപോലും എന്നേ വിട്ട് പോയി…
എന്നാൽ, ആമി ഒരടി പോലും അനങ്ങിയില്ല. വാൾ കഴുത്തിൽ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ എത്തിയപ്പോൾ, അവൾ തന്റെ കയ്യിലുള്ള വാൾ വെറുതെയൊന്നു പൊക്കി.
കാതടപ്പിക്കുന്ന ശബ്ദം.
നിഹാരയുടെ സർവ്വശക്തിയും ആവാഹിച്ച വെട്ട്, ആമി ഒരൊറ്റ കൈ കൊണ്ട് നിസ്സാരമായി തടുത്തു നിർത്തി. വാളുകൾ തമ്മിൽ പരസ്പരം ഉരസിയപ്പോൾ തീപ്പൊരികൾ ചിതറി.
നിഹാരയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. അവൾ വാൾ തിരിച്ചെടുത്ത് പിന്മാറാൻ ശ്രമിച്ചു, പക്ഷേ ആമി സമ്മതിച്ചില്ല. തടുത്ത അതേ വാൾ കൊണ്ട് ആമി തിരിച്ചടിച്ചു.
അതൊരു വെറും വെട്ടായിരുന്നില്ല. ഒരു കൊടുങ്കാറ്റ് പോലെയുള്ള ഒന്ന്…
ആമിയുടെ മെയ്വഴക്കം അസാധ്യമായിരുന്നു….
അവളുടെ വാൾ നിഹാരയുടെ പ്രതിരോധങ്ങളെ തകർത്ത് മുന്നേറി. നിഹാര കഷ്ടിച്ചാണ് ഓരോ വെട്ടും തടുത്തത്.